ലോകത്തെ കൊവിഡ് കേസുകള്‍ 17.19 കോടി പിന്നിട്ടു

ന്യൂയോര്‍ക്ക് |  കൊവിഡ് മാഹാമാരിയുടെ രൂക്ഷാവസ്ഥ ലോകത്ത് തുടരുന്നു. ഇന്നലെ മാത്രം അഞ്ചര ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 17.19 കോടി പിന്നിട്ടു. വൈറസ് മൂലം മരണസംഖ്യ 35.75 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 1.33 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.83 കോടിയിലധികം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.35 ലക്ഷമായി. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസില്‍ മൂന്ന് കോടി നാല്‍പ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം കടന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്.

 

 



source http://www.sirajlive.com/2021/06/02/481987.html

Post a Comment

Previous Post Next Post