ഇന്ധനവില വർധനവിൽ ജീവിതം വഴിമുട്ടി ഓട്ടോറിക്ഷ മേഖല

സുൽത്താൻ ബത്തേരി | ഇന്ധനവില വർധനവിൽ ഏറെ ദുരിതത്തിലായിരിക്കുന്നത് സാധാരണക്കാരുടെ വാഹനമായ ഓട്ടോറിക്ഷ ഓടിച്ച് ജീവിതം മുന്നോട്ട് പോകുന്നവരാണ്. അടിക്കടി ഇന്ധന വില വർധിക്കുമ്പോൾ ഇവരുടെ ജീവിത നിലവാരവും തകരുകയാണ്. ഒരു ദിവസം പുലർച്ചെ മുതൽ രാത്രി വരെ ഓടിക്കിട്ടുന്ന പണത്തിന്റെ 90 ശതമാനവും ഇന്ധന ഇനത്തിൽ ചെലവഴിക്കേണ്ടി വരുകയാണ് ഇവർക്ക്.

പലപ്പോഴും ഒരു മണിക്കൂർ കൂടുമ്പോഴാണ് മിക്കവർക്കും മിനിമം ചാർജിൽ ഒരു ഓട്ടം ലഭിക്കുക.
ഈ സാഹചര്യത്തിൽ നൂറ് രൂപ പോലും ഒരു ദിവസം കുടുംബ ചെലവിലേക്ക് ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഈ മേഖലയിൽ തൊഴിലെടുക്കുന്ന നല്ല ശതമാനം ആളുകളും സാധരണക്കാരായതിനാൽ കുടുംബ ചെലവും കുട്ടികളുടെ പഠനവും നടത്തി കൊണ്ടു പോകാൻ പറ്റാതെ ഉപജീവനം തന്നെ വഴിമുട്ടിയിരിക്കുകയാണെന്നാണ് ഡ്രൈവർമാർ പറയുന്നത്.
ഡീസൽ വില ഉയർന്ന് നൂറുകടന്നപ്പോഴും ലിറ്ററിന് 69 രൂപയുണ്ടായിരുന്നപ്പോഴുള്ള 25 രൂപ തന്നെയാണ് യാത്രക്കാരിൽ നിന്ന് മിനിമം ചാർജായി ഈടാക്കുന്നത്. ഇത് 40 രൂപയാക്കിയാലും ഈ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവർ സാക്ഷിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ചാർജ് വർധനവ് നടപ്പാക്കുകയോ, ഇല്ലെങ്കിൽ ഇന്ധന വില വർധനവ് നിയന്ത്രിക്കുകയോ വേണമെന്നാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നവർ പറയുന്നത്.

 



source https://www.sirajlive.com/the-autorickshaw-sector-has-lost-its-life-due-to-rising-fuel-prices.html

Post a Comment

Previous Post Next Post