ശ്രീനഗര്‍| ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിവെപ്പിനിടെ കാണാതായ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 48 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവിലാണ് പൂഞ്ചിന് സമീപത്ത് വനമേഖലയില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിച്ചത്. സുബേദാര്‍ അജയ് സിങ്, നായിക് ഹരേന്ദ്ര സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം പൂഞ്ചില്‍ ഭീകരരുമായുള്ള വെടിവെപ്പിനിടെയാണ് സൈനികരെ കാണാതായത്. ഇതോടെ പൂഞ്ചിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൂഞ്ചിലെ നാര്‍ ഖാസ് വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്. സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.
source https://www.sirajlive.com/the-bodies-of-soldiers-who-went-missing-during-a-shootout-with-terrorists-have-been-found.html
إرسال تعليق