ഡാമുകള്‍ തുറക്കുക പകല്‍ സമയങ്ങളില്‍ മാത്രം: മന്ത്രി രാജന്‍

തിരുവനന്തപുരം കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ മുന്നറിയിപ്പുകള്‍ വൈകുന്നതായ ആരോപണത്തെ തള്ളി റവന്യൂമന്ത്രി കെ രാജന്‍. മുന്നറിയിപ്പുകള്‍ നല്‍കുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും കെ രാജന്‍ പ്രതികരിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് ലഭിച്ച ഉടന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഡാമുകള്‍ പകല്‍ സമയങ്ങളില്‍ മാത്രമാണ് തുറക്കുക. ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ട സാഹചര്യമില്ല. കക്കി ഡാം 11 മണിക്ക് തുറക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 



source https://www.sirajlive.com/dams-open-only-during-daylight-hours-minister-rajan.html

Post a Comment

Previous Post Next Post