തിരുവനന്തപുരം | ഈ മാസം 18ന് നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഓഫ്‌ലൈന്‍ രീതിയിലായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്.
കനത്ത മഴയിലും നാശനഷ്ടങ്ങളിലും ഗതാഗത തടസം അടക്കമുണ്ടായ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെക്കാന്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് തീരുമാനിച്ചത്.
source https://www.sirajlive.com/the-plus-one-exam-scheduled-for-tomorrow-has-been-postponed.html
إرسال تعليق