ദുബൈ | ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം വിരാട് കോലിക്കായി ഇന്ത്യൻ സംഘം സ്വന്തമാക്കണമെന്ന് മുൻ താരം സുരേഷ് റെയ്ന.
ലോകകപ്പിന് ശേഷം ടി20 നായസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ച കാരണത്താലാണ് റെയ്ന സഹതാരങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ടി20 ലോകകപ്പിന് മുന്പായി ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനായത് കൂടുതൽ ഗുണം ചെയ്യുമെന്നും റെയ്ന കൂട്ടിച്ചേർത്തു. നമുക്ക് മികവുള്ള താരങ്ങളും സാഹചര്യവുമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും റെയ്ന പറഞ്ഞു.
പാക്കിസ്ഥാൻ, ആസ്്ത്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ മികച്ച ടീമുകൾ ടൂർണമെന്റിലുണ്ട് എന്ന കാര്യം ഒാർക്കണമെന്നും റെയ്ന പ്രതികരിച്ചു.
15 ഓവറുകൾ രോഹിത് ശർമയും കെ എൽ രാഹുലും വിരാട് കോലിയും ബാറ്റ് ചെയ്ത് അടിത്തറ പാകണം. ഇതിലൂടെ മത്സരത്തിൽ പിടിമുറുക്കാനാകും. മധ്യനിരയിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത് നിർണായകമാകുമെന്നും റെയ്ന കൂട്ടിച്ചേർത്തു. ടി20 ഔദ്യോഗിക മത്സരങ്ങൾക്ക് 23ന് തുടക്കമാകും. 24ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
source https://www.sirajlive.com/want-to-win-world-cup-for-kohli-suresh-raina.html
Post a Comment