ആദ്യ ട്വന്റി 20-യില്‍ വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ

കൊല്‍ക്കത്ത | വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറകടന്നു. സ്‌കോര്‍: ഇന്ത്യ-162-4, വിന്‍ഡീസ്-157-7.

ഇന്ത്യയ്ക്കായി ഓപ്പണറുമാരായ നായകന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് കുറിച്ചത്. 19 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 40 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഇഷാന്‍ കിഷന്‍ 35 റണ്‍സും നേടി. 64 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്.

വിരാട് കോഹ്ലി 17 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് 34 റണ്‍സെടുത്തും വെങ്കടേഷ് അയ്യര്‍ 24 റണ്‍സുമെടുത്ത് പുറത്താകാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തത്. നിക്കോളാസ് പൂരന്റെ അര്‍ധ സെഞ്ചുറിയാണ് വിന്‍ഡീസിന് കരുത്തായത്. 43 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 61 റണ്‍സാണ് പൂരന്‍ നേടിയത്.

 



source https://www.sirajlive.com/india-defeated-west-indies-in-the-first-twenty20.html

Post a Comment

Previous Post Next Post