മുട്ടത്തറയില്‍ കൊല്ലപ്പെട്ടത് ഗുണ്ടാ നേതാവ്; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം |  കന്യാകുമാരിയിലെ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചസംഭവത്തില്‍ രണ്ടുപേര്‍ പോലീസിന്റെ പിടിയില്‍ വലിയതുറ സ്വദേശികളായ മനു രമേഷ്, ഷെഹിന്‍ ഷാ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആഗസ്റ്റ് 14ന് രണ്ട് കാലുകള്‍ തിരുവനന്തപുരം മുട്ടത്തറയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിവായത്.

ഗുണ്ടാസംഘങ്ങളുടെ പകയെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് അറിയുന്നത്.
ഡിഎന്‍എ പരിശോധനയ്ക്കു ശേഷമേ കൊല്ലപ്പെട്ടയാളുടെ പേരു വെളിപ്പെടുത്തൂ. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ കാണാതായ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചു നടത്തിയ പരിശോധനയില്‍നിന്നാണു കൊല്ലപ്പെട്ടത് ഗുണ്ടാനേതാവ് ആയിരിക്കുമെന്ന നിഗമനത്തില്‍ എത്തിയത്. ആഗസ്റ്റ് 12 മുതല്‍ ഇയാളെ കാണാതായിരുന്നു.

 



source https://www.sirajlive.com/gangster-leader-killed-in-muttara-two-people-are-under-arrest.html

Post a Comment

Previous Post Next Post