ന്യൂഡല്‍ഹി | സിസോദിയയുടെ അറസ്റ്റ് കൊണ്ടൊന്നും ആം ആദ്മി പാര്‍ട്ടിയെ തടയാനാകില്ലെന്ന് അരവിന്ദ് കെജ്രിവാള്. കേന്ദ്രത്തിന്റെ ലക്ഷ്യം താനാണ്. അത് നടക്കാന്‍ പോകുന്നില്ലെന്നും കെജ്രിവാള് പറഞ്ഞു.
സിസോദിയ ബി ജെ പിയില്‍ ചേര്‍ന്നാല്‍ ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങാം. സിസോദിയ എ എ പിയുടെ മാത്രം അഭിമാനമല്ല, രാജ്യത്തിന്റെ തന്നെ അഭിമാനമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സി ബി ഐ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും മന്ത്രി പദവികള്‍ ഒഴിഞ്ഞിരുന്നു.
source https://www.sirajlive.com/arrest-of-sisodia-will-not-stop-aap-kejriwal.html
Post a Comment