ന്യൂഡല്‍ഹി | കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടായ കനത്ത തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ എ ഐ സി സി പ്രതിനിധി താരിഖ് അന്‍വര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കൈമാറി. കെ പി സി സി, ഡി സി ഭാരവാഹികള്‍, എം പിമാര്‍, എം എല്‍ എമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഭിച്ച അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് യു ഡി എഫിന്റെ വോട്ട്ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട് പറയുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിഭാവങ്ങളില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്നും അകന്നു. തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ചില നീക്ക്‌പോക്കുകളും മുന്നണിക്കുള്ളിലും പുറത്തുമുള്ള ചില പാര്‍ട്ടികളുടെ നിലപാടും ഇതിന് കാരണമായി. പാര്‍ട്ടിയുടെ നഷ്ടപ്പെട്ട വോട്ട്ബാങ്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണം.
കോണ്‍ഗ്രസിന്റെ താഴെക്കിടയിലുള്ള സംഘടനാ പ്രവര്‍ത്തനം ദുര്‍ഭലമായിരുന്നു. ജില്ലാ, മണ്ഡലം, ബ്ലോക്ക് തലങ്ങളില്‍ പാര്‍ട്ടി പുനഃസംഘടന അനിവാര്യമാണ്. രാഹുല്‍ ഗാന്ധി കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃനിരയില്‍ ഉമ്മന്‍ചാണ്ടി കൂടുതല്‍ സജീവമാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ വോട്ട് ഷെയറില്‍ വലിയ വിത്യാസമില്ല. സംസ്ഥാനത്ത് യു ഡി എഫ് തിരിച്ചുവരാനുള്ള ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ശക്തായ ഒരു ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇതിന് സാധ്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
source http://www.sirajlive.com/2021/01/01/462916.html
إرسال تعليق