
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി സര്‍ക്കാര്‍ അവസാന ബജറ്റ് സമ്മേളനത്തിനായി സഭയിലെത്തുന്നത്. സംസ്ഥാനത്ത് ഒരു തുടര്‍ ഭരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഇതിനകം എല്‍ ഡി എഫ് തുടക്കമിട്ടു കഴിഞ്ഞു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയില്‍ നിന്ന് യു ഡി എഫ് ഇനിയും മോചിതരായിട്ടില്ല. കോണ്‍ഗ്രസിനുള്ളിലും മുന്നണിക്കുള്ളിലും തോല്‍വിയെ തുടര്‍ന്നുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങള്‍ തുടരുകയാണ്. എന്നാല്‍ സ്വര്‍ണക്കടത്ത്, ലൈഫ് തുടങ്ങിയ വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തി സഭയില്‍ സര്‍ക്കാറിനെ നേരിടാനാകും പ്രതിപക്ഷം ശ്രമിക്കുക.
source http://www.sirajlive.com/2021/01/01/462922.html
Post a Comment