വാഷിംഗ്ടൺ | ഉയര്‍ന്ന പ്രതിരോധ ശേഷിക്ക് തുടര്‍ച്ചയായ വാക്സീനേഷൻ ആവശ്യമാണെന്നും ഇത് പ്രതിവർഷം എടുക്കേണ്ടിവരുമെന്നും നിര്‍മാതാക്കളായ ഫൈസര്‍. ഒമിക്രോണിനെതിരായ വാക്‌സീന്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും ഫൈസര്‍ സി ഇ ഒ. ഡോ. ആല്‍ബര്‍ട്ട് ബുര്‍ല വ്യക്തമാക്കി.
പ്രതിവർഷ വാക്സീൻ എന്ന ഫൈസറിന്റെ വാദം യു എസ് സർക്കാറിന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്തോണി ഫൗസി ശരിവെച്ചു. “എല്ലാ വര്‍ഷവും വാക്‌സീന്‍ സ്വീകരിക്കാന്‍ അമേരിക്കക്കാര്‍ തയ്യാറാകണം. വളരെ ശക്തവും ഉയർന്ന തലത്തിലുമുള്ള സംരക്ഷണം ഉറപ്പാക്കാൻ വാര്‍ഷിക വാക്സീനേഷന്‍ വേണ്ടിവരും’- ഫൗസി പറഞ്ഞു.
അഞ്ച്-11 പ്രായ പരിധിയിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഒക്ടോബറിൽ അനുമതി നല്‍കിയിരുന്നു.
source https://www.sirajlive.com/the-vaccine-may-be-needed-every-year.html
Post a Comment