വാഷിംഗ്ടണ്‍ | മുന്‍നിരയിലെ സീറ്റ് ബെല്‍റ്റിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് ലക്ഷത്തിലേറെ വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ജനറല്‍ മോട്ടോഴ്‌സ്. പിക്ക്അപ്പുകളും എസ് യു വികളും അടക്കം 624,216 വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. തകരാര്‍ കാരണം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയുള്ളതിനാലാണ് ഈ തിരിച്ചുവിളിക്കല്‍.
2019- 2021 മോഡല്‍ ഷെവര്‍ലെ സില്‍വറാഡോ 1500, ജി എം സി സീറ 1500, 2020- 21 ഷെവര്‍ലെ സില്‍വറാഡോ 2500/ 3500, ജി എം സി സീറ 2500/3500, 2021 മോഡല്‍ ഷെവര്‍ലെ സബര്‍ബന്‍, ടാഹോയ്, ജി എം സി യുകോന്‍ എക്‌സ് എല്‍ തുടങ്ങിയ വാഹനങ്ങളാണ് തിരിച്ചുവിളിച്ചത്. അമേരിക്കന്‍ വിപണിയില്‍ വിറ്റ വാഹനങ്ങളാണിവ.
2019 മോഡല്‍ സില്‍വറാഡോ, സീറ എന്നിവയുടെ ലിമിറ്റഡ് എഡിഷനുകള്‍ക്ക് ഈ പ്രശ്‌നമില്ല. വാഹനത്തിന്റെ അസംബ്ലിംഗ് പ്രക്രിയക്കിടെയാണ് തകരാര്‍ കമ്പനി കണ്ടെത്തിയത്. തിരികെ വിളിച്ച വാഹനങ്ങളുടെ ഉടമകള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കും.
source http://www.sirajlive.com/2020/12/30/462622.html
إرسال تعليق