പാലക്കാട് | സംസ്ഥാനത്ത് യു ഡി എഫിന്റെ പ്രസക്തി നഷ്ടപ്പെട്ടതായി ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി ജെ പിക്കെതിരെ കേരളത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് സഖ്യം വ്യാപകമാണ്. യു ഡി എഫ് പൂര്‍ണമായും എല്‍ ഡി എഫിന് അടിയറവ് വെച്ചു. ആലപ്പുഴയില്‍ യു ഡി എഫിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എല്‍ ഡി എഫിനെ പിന്തുണക്കുകയാണ് ചെയ്തത്.
എല്‍ ഡി എഫിന്റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനിയും മാറി. യു ഡി എഫ് പിരിച്ചുവിട്ട് എല്‍ ഡി എഫില്‍ ലയിപ്പിക്കുകയാണ് ചെന്നിത്തലക്കും കമ്പനിക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
source
http://www.sirajlive.com/2020/12/30/462591.html
إرسال تعليق