ന്യൂഡല്‍ഹി | സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറുമണിക്ക് തത്സമ വെബ്ബിനാറിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലാകും തീയതി പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ cbse.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഓരോ പരീക്ഷയുടെയും തീയതിയും സമയവും ലഭ്യമാകും. ഇതോടൊപ്പം പരീക്ഷക്കായുള്ള നിര്‍ദേശങ്ങളുമുണ്ടാകും.
കൊവിഡ് രോഗബാധയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ടതിനാല്‍ സിലബസ് വെട്ടിക്കുറച്ചാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷ നടത്തുന്നത്. പുതുക്കിയ സിലബസ് സംബന്ധിച്ച വിവരങ്ങള്‍ cbseacademic.nic.in/Revisedcurriculum എന്ന വെബ്സൈറ്റില്‍ ലഭിക്കും.
source
http://www.sirajlive.com/2020/12/31/462718.html
إرسال تعليق