ആലപ്പുഴ നഗരസഭയിലെ പ്രസിഡന്റ് സ്ഥാന തര്‍ക്കം: അധികാരം പങ്കിടാന്‍ സിപിഎം തീരുമാനം

ആലപ്പുഴ |  നഗരസഭ അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളും പരസ്യ പ്രതിഷേധങ്ങളും ഉയര്‍ന്ന ആലപ്പുഴ നഗരസഭയില്‍ അധികാരം പങ്ക് വെക്കാന്‍ ആലോചന. ഇത് സംബന്ധിച്ച ശിപാര്‍ശ സിപിഎം ജില്ലാ കമ്മറ്റി സംസ്ഥാന കമ്മറ്റിക്ക് നല്‍കി.

സൗമ്യ രാജിനും കെകെ ജയമ്മയ്ക്കുമായി രണ്ടര വര്‍ഷം വീതം ചെയര്‍പേഴ്‌സണ്‍ സ്ഥാനം പകുത്ത് നല്‍കാനാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനം.സാധാരണ കീഴ്വഴക്കം അല്ലാത്തതിനാലാണ് ഇത് സംബന്ധിച്ച് തീരുമാനത്തിന് മേല്‍ ഘടകത്തെ സമീപിച്ചത്.

കെകെ ജയമ്മയെ പരിഗണിക്കാതിരുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ നൂറോളം പേര്‍ ആലപ്പുഴ ടൗണില്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.



source http://www.sirajlive.com/2020/12/30/462615.html

Post a Comment

أحدث أقدم