രാജ്യം സജ്ജം; ജനു.16 മുതല്‍ മൂന്ന് കോടി മുന്നണിപ്പോരാളികളിലേക്ക് കൊവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി | മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ വാക്‌സിന്‍ വിതരണം രാജ്യത്ത് ജനുവരി 16 മുതല്‍. കൊവിഡിനെതിരെ പോരാടിയ മൂന്ന് കോടി മുന്നണിപ്പോരാളികള്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഇതോടെ കൊവിഡ് മഹാമാരിക്കെതിരായി ഇന്ത്യ ചരിത്രപരമായ ചുവടുവെപ്പ് നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ചൂണ്ടിക്കാട്ടി.

ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും മറ്റും അടങ്ങുന്നവരാണ് മുന്നണിപ്പോരാളികൾ. തുടര്‍ന്ന് അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ളവരും അമ്പതു വയസ്സിനു താഴെ പ്രായമുള്ള അസുഖബാധിതരും ഉള്‍പ്പെടുന്ന 27 കോടിയോളം പേര്‍ക്കും വാ്‌ക്സിന്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

രാജ്യത്തെ കൊവിഡ് സാഹചര്യവും വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.



source http://www.sirajlive.com/2021/01/09/464127.html

Post a Comment

Previous Post Next Post