ഫ്രീഡം ഫോണ്‍ ഉപജ്ഞാതാവ് 200 കോടിയുടെ തട്ടിപ്പിന് അറസ്റ്റില്‍

നോയ്ഡ | വെറും 251 രൂപക്ക് സ്മാര്‍ട്ട്‌ഫോണ്‍ എന്ന ആശയവുമായി രംഗത്തുവന്ന് ശ്രദ്ധേയനായിരുന്ന മോഹിത് ഗോയലിനെ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. 200 കോടിയുടെ ഡ്രൈ ഫ്രൂട്ട് തട്ടിപ്പിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പണം വാങ്ങി നിരവധി ഡ്രൈ ഫ്രൂട്ട് കച്ചവടക്കാരെ കബളിപ്പിച്ചുവെന്നാണ് കേസ്.

സെക്ടര്‍ 51ലെ മേഘ്ദൂതം പാര്‍ക്കിന് സമീപം വെച്ച് ഞായറാഴ്ച വൈകിട്ടാണ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ദുബൈ ഡ്രൈ ഫ്രൂട്ട്, സ്‌പൈസസ് ഹബ് അടക്കം ഏഴ് കമ്പനികള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 40 പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകനായ ഗോയലിന്റെ ആശയം ഫ്രീഡം 251 എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.



source http://www.sirajlive.com/2021/01/12/464429.html

Post a Comment

أحدث أقدم