ന്യൂയോര്‍ക്ക് | വാക്‌സിന്‍ വിതരണത്തിലേക്ക് ലോക രാജ്യങ്ങള്‍ കടന്നെങ്കിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടില്‍ 504,512 പേര്‍ക്കാണ് ആഗോള വ്യാപകമായി രോഗം ബാധിച്ചത്. 7,090 മരണങ്ങളും ഇന്നലെയുണ്ടായി. ലോകത്ത് ഇതികം കൊവിഡ് ബാധിച്ചവരുടെ എണ്ണം 8.54 കോടി പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 85,489,058 പേര്‍ വൈരസിന്റെ പിടിയിലായി. 1,850,202 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 60,443,211 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 23,195,645 പേരാണ് ഇനി രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ എന്നീ രാജ്യങ്ങളാണ് കൊവിഡ്‌കേസില്‍ മുമ്പിട്ട് നില്‍ക്കുന്നത്.
source http://www.sirajlive.com/2021/01/04/463314.html
إرسال تعليق