
നേരത്തെ, ആസ്‌ത്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 338ല്‍ അവസാനിച്ചു. രവീന്ദ്ര ജഡേജയുടെ ബൗളിംഗ് മികവാണ്, സ്റ്റീവ് സ്മിത്തിന്റെ ശതകത്തിന്റെയും (131) മാര്‍നസ് ലബുഷെയ്ന്‍ (91), വില്‍ പുകോവ്‌സ്‌കി (62) എന്നിവരുടെ അര്‍ധ ശതകങ്ങളുടെയും കരുത്തില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ആസ്‌ത്രേലിയക്ക് കടിഞ്ഞാണിട്ടത്. ഓസീസിന്റെ വിലപ്പെട്ട നാല് വിക്കറ്റുകളാണ് ജഡേജയുടെ സ്പിന്നില്‍ കുരുങ്ങി വീണത്. നവ്ദീപ് സൈനിയും ജസ്പ്രീത് ബുമ്രയും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.
source http://www.sirajlive.com/2021/01/08/463989.html
إرسال تعليق