റിയാദ് | ഗല്‍ഫ് രാജ്യങ്ങള്‍ക്കിടയിലുള്ള സൗഹൃദവും വ്യാപര ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി 41-ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ഇന്ന് സഊദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്‍ത്താനി ഉള്‍പ്പെടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഖത്തര്‍ അമീറിനുള്‍പ്പെടെ എല്ലാ രാഷ്ട്രത്തലവന്മാര്‍ക്കും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു. ഗിന്നസ് റിക്കാര്‍ഡ് നേടിയ അല്‍ഉല പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുന്നത്.
ഗള്‍ഫ് ഉച്ചകോടിക്ക് മുന്നോടിയായി സൗഹൃദ ബന്ധത്തില്‍ പുതിയ പ്രതീക്ഷക്ക് വകനല്‍കി സഊദി- ഖത്തര്‍ അതിര്‍ത്തി തുറന്നു. നാല് വര്‍ഷത്തിനു ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ കര, വ്യോമ, നാവിക പാതകള്‍ തുറക്കുന്നത്. അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് നാല് വര്‍ഷം നീണ്ടുനിന്ന ഉപരോധം അവസാനിപ്പിച്ചത്. 2017 ജൂണ്‍ അഞ്ചിനാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്.
source
http://www.sirajlive.com/2021/01/05/463473.html
إرسال تعليق