
സുലാവേസി ദ്വീപിലെ മമുജുവിലും അയല്‍ പ്രവിശ്യയായ മജ്‌നെയിലുമാണ് ആളപായവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. മമുജുവില്‍ 47ഉം മജെനെയില്‍ ഒമ്പതും പേരാണ് മരിച്ചത്. മജ്‌നെയിലെ 415 വീടുകള്‍ തകരുകയും 15,000 പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇരു മേഖലകളിലെയും റോഡുകള്‍ അവശിഷ്ടങ്ങള്‍ നീക്കി തുറന്നിട്ടുണ്ട്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു.
source http://www.sirajlive.com/2021/01/17/465017.html
إرسال تعليق