വാഷിംഗ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8.43 കോടി പിന്നിട്ടു. നിലവില്‍ 84,352,467 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കൊവിഡ് ബാധിതരായ 1,834,440 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. അതേ സമയം 59,621,230 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ട കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 552,228 പേര്‍ക്കാണ് ആഗോളവ്യാപകമായി രോഗം ബാധിച്ചത്. ഇതേസമയത്ത് 9,424 പേര്‍ മരിച്ചു. 22,896,797 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, കൊളംബിയ, അര്‍ജന്റീന, മെക്‌സിസ്‌കോ, പോളണ്ട്, ഇറാന്‍, ദക്ഷിണാഫ്രിക്ക, ഉക്രെയിന്‍, പെറു, നെതര്‍ലന്‍ഡ്‌സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 20ല്‍ ഉള്ളത്.
source http://www.sirajlive.com/2021/01/02/463011.html
إرسال تعليق