9,102 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി; രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,06,76,838 ആയി. ഇന്ന് 9,102 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി വന്നതോടെയാണിത്. കൊവിഡ് ബാധിതരായ 117 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. 1,53,587 ആണ് ആകെ മരണം.

15,901 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 1,03,45,985 ആയി ഉയര്‍ന്നു. 6,916 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



source http://www.sirajlive.com/2021/01/26/466330.html

Post a Comment

Previous Post Next Post