ന്യൂഡല്‍ഹി | യെസ് ബേങ്ക് സഹസ്ഥാപകനും മുന്‍ ചെയര്‍മാനുമായ റാണ കപൂര്‍ അറസ്റ്റില്‍. പിഎംഎല്‍എ ആക്ട് പ്രകാരമാണ് റാണ കപൂറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പഞ്ചാബ്, മഹാരാഷ്ട്ര കോപറേറ്റിവ് ബേങ്കിലെ 6000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷയനുഭവിക്കുന്ന രാകേഷ് വധാവനും സാരംഗ് വധാവനും 200 കോടി രൂപയുടെ വായ്പ നല്‍കിയ കുറ്റത്തിനാണ് റാണ കപൂറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റാണ കപൂറുമായി ക്രിമിനല്‍ ഗൂഢാലോചനയിലൂടെയാണ് 200 കോടി രൂപ സ്വന്തമാക്കിയതെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍.
source http://www.sirajlive.com/2021/01/28/466535.html
Post a Comment