റാഞ്ചി | മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. റാഞ്ചിയിലുള്ള അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി.
ലാലു പ്രസാദിന്റെ കുടുംബം റാഞ്ചിയില്‍ ഉണ്ട്. ഡല്‍ഹിയിലേക്ക് മകന്‍ തേജസ്വി യാദവും അദ്ദേഹത്തിന്റെ കൂടെ പോകുമെന്നാണ് വിവരം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി സംസാരിക്കുമെന്നും പിതാവിന് മികച്ച ചികിത്സ ആവശ്യപ്പെടുമെന്നും തേജസ്വി യാദവ് പറഞ്ഞു.
source
http://www.sirajlive.com/2021/01/23/465978.html
Post a Comment