കളമശ്ശേരി യു ഡി എഫ് കോട്ടയില്‍ എല്‍ ഡി എഫിന് അട്ടിമറി ജയം

കൊച്ചി | യു ഡി എഫിന് നറുക്കിട്ട് ലഭിച്ച കളമശ്ശേരി നഗരസഭയിലെ ഒരു വാര്‍ഡില്‍ ഇന്നലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് അട്ടിമറി ജയം. നഗരസഭയിലെ 37- ാം വാര്‍ഡിലാണ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി റഫീഖ് മരിക്കാര്‍ 64 വോട്ടിന് വിജയിച്ചത്. റഫീഖ് മരക്കാറിന് ലഭിച്ചത് 308 വോട്ട് ലഭിച്ചപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ ലീഗിലെ വി എസ് സമീലിന് 244 വോട്ട ലഭിച്ചു.്. കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു സിദ്ദിഖ് നേടിയത് 207 വോട്ടാണ് വിധി നിര്‍ണയിച്ചത്.
മുസ്ലിം ലീഗന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ഥി എല്‍ ഡി എഫിന് വോട്ട് മറിച്ചെന്ന് ലീഗ് ആരോപിച്ചു.

എല്‍ ഡി എഫിനും യു ഡി എഫിനും ഇരുപത് സീറ്റുകള്‍ വീതം ആയിരുന്നു കളമശ്ശേരി നഗരസഭയില്‍ നേരത്തെ ഉണ്ടായിരുന്നത്. ഇതേതുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് കളമശ്ശേരി നഗരസഭ നറുക്കെടുപ്പിലൂടെ യു ഡി എഫിന് ലഭിച്ചത്. പുതിയ സാഹചര്യത്തില്‍ നഗരസഭയിലെ ഭരണമാറ്റം കളമശ്ശേരിയില്‍ ഉണ്ടാകുമോയെന്ന് കണ്ടറിയേണ്ടതാണ്.

ഐക്യജനാധിപത്യ മുന്നണിയുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായും രഹസ്യമായും കാലുവാരിയതാണെന്നാണ് ലീഗ് പറയുന്നത്. ലീഗിന്റെ മൂന്ന് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിലെ സീമ കണ്ണന്‍ നഗരസഭ ഭരണം നടത്തുന്നത്. എന്നാല്‍ സീമ കണ്ണന്‍ അടക്കമുള്ളവര്‍ തങ്ങളെ കാലുവാരാന്‍ കൂട്ട്‌നിന്നു. പുതിയ സാഹചര്യത്തില്‍ സീമ കണ്ണനെ മാറ്റാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഡി സി സിയുടെ കുറ്റകരമായ അനാസ്ഥയാണ് പരാജയത്തിന് കാരണം. സീമ കണ്ണനെ മാറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ലീഗ് അറിയിച്ചു.



source http://www.sirajlive.com/2021/01/22/465822.html

Post a Comment

Previous Post Next Post