രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി | തുടരെ തുടരെ ഇന്ധന വില വര്‍ധിക്കുന്ന നടപടി രാജ്യത്ത് തുടരുന്നു. ഇന്നത്തെ വര്‍ധനവോടെ തുടര്‍ച്ചയായി നാലാം തവണയാണ് വില കൂട്ടയത്. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്‌.

അന്താരാഷ്ട്രതലത്തില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.98 രൂപയും ഡീസലിന് 81 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 85.10 രൂപയാണ് വില. ഡീസലിന് 79.20 രൂപ. കോഴിക്കോട് 85.95 രൂപ പെട്രോളിനും, ഡീസലിന് 79.31 രൂപയുമാണ്.

 

 



source http://www.sirajlive.com/2021/01/18/465180.html

Post a Comment

أحدث أقدم