ഇന്ധന വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ചാല്‍ മതി: കേന്ദ്രമന്ത്രി വി മുരളീധരന്‍

കൊച്ചി | സംസ്ഥാനത്ത് ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനയില്‍ ജനം പൊറുതിമുട്ടിനില്‍ക്കെ ബാധ്യത സംസ്ഥാന സര്‍ക്കാറിന് മേല്‍ കെട്ടിവെച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. ഇന്ധന വില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണം. ഇന്ധന വിലയുടെ പകുതിയിലധികം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്നത് ജനങ്ങള്‍ക്ക് പല ആനുകൂല്യങ്ങളായി നല്‍കുകയാണ്.

സംസ്ഥാന സര്‍ക്കാര്‍ അങ്ങനെ ജനങ്ങള്‍ക്ക് വില കുറച്ച് ഇന്ധനം കൊടുക്കണമെന്നുണ്ടെങ്കില്‍ നികുതി കുറച്ച് നല്‍കിയാല്‍ മതിഎന്നാല്‍ നികുതി കുറയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നാണ് തോമസ് ഐസക് പറയുന്നത്. എന്നാല്‍ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ല, പലഘട്ടങ്ങളിലായി കേന്ദ്രം ഇന്ധനനികുതി കുറച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പ്രതികരിച്ചു.

ബുധനാഴ്ച കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 25 പൈസ വര്‍ധിച്ച് 86.46 രൂപയിലെത്തി. ഡീസലിന് 27 പൈസ വര്‍ധിച്ച് 80.67 രൂപയായി. ജനുവരിയില്‍ ഇതുവരെ പെട്രോള്‍ വിലയില്‍ 2.61 രൂപയുടെയും ഡീസലിന് 2.77 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.



source http://www.sirajlive.com/2021/01/28/466564.html

Post a Comment

أحدث أقدم