ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകള്‍ക്ക് അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) വാര്‍ത്താ സമ്മേളനത്തിലാണ് അനുമതി പ്രഖ്യാപനം നടത്തിയത്. ഉപാധികളോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നു. കൊവിഷീല്‍ഡ് വാക്‌സിന്‍ 70.42 ശതമാനം ഫലപ്രദമാണെന്ന് ഡി സി ജി ഐ പറഞ്ഞു. സൈഡസ് കാഡിലയുടെ വാക്‌സിന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്നും ഡി സി ജി ഐ വ്യക്തമാക്കി.
കൊവാക്‌സിന്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഐ സി എം ആര്‍ ആണ്. ഒരുകോടി ഡോസ് വാക്‌സിന്‍ നിര്‍മാണ സജ്ജമെന്ന് ബയോടെക് വ്യക്തമാക്കി. കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിച്ചത് ഓക്‌സ്ഫഡ് സര്‍വകലാശാല, ആസ്ട്രസെനക, പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണ്. അഞ്ചുകോടി വാക്‌സിന്‍ നിര്‍മിച്ചെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. 1000 രൂപയാണ് കൊവിഷീല്‍ഡ് ഒരു ഡോസിന് സ്വകാര്യ വിപണിയില്‍ വിലയിട്ടിട്ടുള്ളത്. സര്‍ക്കാരിന് ഒരു ഡോസ് 250 രൂപക്കു ലഭിക്കും.
source http://www.sirajlive.com/2021/01/03/463186.html
إرسال تعليق