രാജസ്ഥാനില്‍ ബസ് വൈദ്യുത കമ്പിയില്‍ തട്ടി ആറ് മരണം

ജയ്പുര്‍  | രാജസ്ഥാനില്‍ ബസ് വൈദ്യുത കമ്പിയില്‍ തട്ടി തീപിടിച്ചുണ്ടായ അപകടത്തില്‍ ആറ്‌പേര്‍ മരിച്ചു.സംഭവത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ആറു പേരുടെ ആരോഗ്യനില അതീവഗുരുതരമാണ്.

ബാര്‍മിര്‍ ജൈനക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന അജ്മീര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്‌.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഡ്രൈവര്‍ വാഹനമോടിച്ചത്. എന്നാല്‍ തെറ്റായ ദിശയിലേക്ക് തിരിഞ്ഞ ബസ് ജാലോറില്‍ വെച്ച് വൈദ്യുത കമ്പിയിലിടിച്ചാണ് അപകടമുണ്ടായത്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അനുശോചിച്ചു.



source http://www.sirajlive.com/2021/01/17/465035.html

Post a Comment

Previous Post Next Post