
കൊവിഡ് തകര്‍ച്ചയില്‍ നിന്ന് എത്രയും വേഗം ഉയര്‍ത്തെഴുന്നേല്‍ക്കണം. അതിനുളള പരിപാടികള്‍ ബജറ്റിലുണ്ടാകും. കേരളം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിപ്പിക്കുന്ന പ്രദേശമായിരിക്കും. പ്രതിപക്ഷം ആളുകളെ പറഞ്ഞ് പേടിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഭീകരമായ കടമെന്നൊക്കെ പറയുന്നത് അര്‍ഥമില്ലാത്ത വാചകമടിയാണ്. കടം മേടിച്ച് കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ ജനങ്ങള്‍ക്ക് പട്ടിണി കൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാകും.
വായ്പ എടുത്തിട്ടാണെങ്കിലും പദ്ധതികളുടെ തുടര്‍ച്ചയുണ്ടാകും. തിരഞ്ഞെടുപ്പിന് കൈയടി നേടാനുളള ബഡ്ജറ്റല്ല ഇത്. ദീര്‍ഘകാലത്തേക്ക് കേരളത്തെ പരിവര്‍ത്തനം ചെയ്യാനുളള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുക. വലിയ ബഹളമുണ്ടാക്കിയ പ്രതിപക്ഷവും കിഫ്ബി തുടരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വളരെ നല്ലതാണ്, അങ്ങനെയാണ് വേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.
source http://www.sirajlive.com/2021/01/15/464731.html
Post a Comment