ഇന്തോനേഷ്യയില്‍ ഭൂചലനം: മൂന്ന് മരണം

ജക്കാര്‍ത്ത|  ഇന്തോനേഷ്യയില്‍ സുലവേസി ദ്വീപില്‍ ശക്തമായ ഭൂചലനം. മൂന്ന് പേര്‍ മരണപ്പെട്ടു. 26 പേര്‍ക്ക് പരുക്കേറ്റു. റിക്ടര്‍സ്‌കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്നിറങ്ങിയോടി. ഏഴ് സെക്കന്‍ഡ് നേരത്തേക്ക് കടല്‍ പ്രക്ഷുബ്ദമായിരുന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫീസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. പലസ്ഥലത്തും വൈദ്യുതിബന്ധവും വിഛേദിക്കപ്പെട്ടു.

 

 



source http://www.sirajlive.com/2021/01/15/464734.html

Post a Comment

أحدث أقدم