ഉമ്മന്‍ചാണ്ടിയല്ല മുഖ്യമന്ത്രി സ്ഥാനാര്‍ഥി: താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയല്ല കോണ്‍ഗ്രസിന്റെ മുഖമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച പുതിയ പദവി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടലല്ല. മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പ് മുമ്പ് ഉയര്‍ത്തിക്കാട്ടാനാകില്ല. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് എം എല്‍ എമാരില്‍ ഭൂരിഭക്ഷം പിന്തുണക്കുന്ന നേതാവിനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. ഇത്തവണ തിരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സീറ്റ് വീതംവെക്കല്‍ ഉണ്ടാകില്ല. മുതിര്‍ന്ന നേതാവായ കെ വി തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.



source http://www.sirajlive.com/2021/01/22/465829.html

Post a Comment

Previous Post Next Post