സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കൊല്‍ക്കത്ത | നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ശനായാഴ്ചയാണ് ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

താന്‍ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും ഗാംഗുലി പ്രതികരിച്ചു. പ്രത്യേക മെഡിക്കല്‍ സംഘം എല്ലാ ദിവസവും വീട്ടിലെത്തി ആരോഗ്യനില വിലയിരുത്തും.

ശനിയാഴ്ച രാവിലെ 11 മണിയോടെ വീട്ടിലെ ജിംനേഷ്യത്തില്‍ പരിശീലനത്തിടെയാണ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.



source http://www.sirajlive.com/2021/01/07/463799.html

Post a Comment

Previous Post Next Post