
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ ഇടപെടലുകള്‍ വിവാദമായിരുന്നു. യുവതിയുടെ മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചതില്‍ ഉള്‍പ്പെടെ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഹത്രാസിലെ മജിസ്‌ട്രേറ്റിന് എതിരെ നടപടി സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ചും രംഗത്ത് വന്നിരുന്നു.
ഹത്രാസിന് പുറമെ ഗോണ്ട, പ്രതാപ്ഘട്ട്, ബല്‍റാംപുര്‍,ഫത്തേഹ്പുര്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും നോയിഡ അഡീ. സി.ഇ.ഒ ഉള്‍പ്പെടെയുള്ളവരെയും വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.
source http://www.sirajlive.com/2021/01/01/462938.html
إرسال تعليق