
സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇസ്‌റാഈലില്‍ നിന്നുള്ള അന്വേഷണ സംഘം ഉടന്‍ ഡല്‍ഹിയിലെത്തും. ഭീകരാക്രമണമെന്നാണ് ഇസ്‌റാഈല്‍ സ്‌ഫോടനത്തോട് പ്രതികരിച്ചത്. ഇറാന്‍ സംഘടനകള്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്. മൊസാദ് അടക്കം ഇസ്‌റാഈലിന്റെ രഹസ്യാന്വേഷണ വിഭാഗങ്ങളുമായി പോലീസ് ബന്ധപ്പെടുന്നുണ്ട്.
പ്രദേശത്ത് നിന്നുള്ള സി സി ടിവി ദൃശ്യങ്ങളും പോലീസ് നിരീക്ഷിക്കുന്നുണ്ട്. സംശയാസ്പദമായ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുവാനാണ് പോലീസ് ശ്രമിക്കുന്നത്. സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോദനക്ക് അയച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇസ്‌റാഈല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നത്. ഇസ്‌റാഈല്‍ എംബസിക്ക് മുന്നിലൂടെ കടന്നു പോയ ഒരു കാറില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സ്‌ഫോടക വസ്തു എംബസിക്ക് നേരെ എറിയുകയായിരുന്നു. എംബസിക്ക് കേവലം 150 മീറ്റര്‍ അകലെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധി കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിരുന്നു.
source http://www.sirajlive.com/2021/01/30/466727.html
إرسال تعليق