കൊച്ചി | മൂന്നാം ക്ലാസുകാരനെ തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന അങ്കമാലി സ്വദേശി പ്രിന്‍സ് (21) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍, സഹോദരിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടോ, ഇവരുടെ വിവാഹം നിയമാനുസൃതമാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. കടയില്‍ പോയ കുട്ടി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്. പ്രിന്‍സ് കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് മരട് പോലീസിന് ലഭിച്ച വിവരം.
ഒരു വര്‍ഷത്തോളമായി കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുന്നു എന്നാണ് കുട്ടി തന്നെ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടികളുടെ പിതാവ് കഴിഞ്ഞ ഒരു വര്‍ഷമായി തളര്‍വാതം ബാധിച്ച് കിടപ്പിലാണ്.
source
http://www.sirajlive.com/2021/01/18/465191.html
إرسال تعليق