കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച: രണ്ട് മരണം

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം റോഡ് ഗഗതാഗതം തടസ്സപ്പെട്ടു. വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ മിനി ട്രക്കിനുള്ളില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ജമ്മു-ശ്രീനഗര്‍ പാതയില്‍ ജവഹര്‍ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയില്‍ കുടുങ്ങിയതാണ് ഇവരുടെ മരണത്തിന് ഇടയാക്കിയത്.

സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവര്‍മാരും രംഗത്തെത്തി. ഇരുവരുടെയും മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഇവര്‍ ആരോപിച്ചു. പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു. മഞ്ഞുവീഴ്ചയില്‍ വാഹനങ്ങള്‍ റോഡില്‍ ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കത്തെ മഞ്ഞുവീഴ്ച ബാധിച്ചു.

 

 



source http://www.sirajlive.com/2021/01/25/466149.html

Post a Comment

Previous Post Next Post