ന്യൂഡല്‍ഹി എല്‍ ഡി എഫിന്റെ പ്രകടന പത്രിക രൂപവത്ക്കരിക്കുന്നതിന് മുമ്പായി സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി ആശയ വിനിമയം നടത്തിയ ശേഷം വിദ്യാര്‍ഥികളുായി സംവദിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മുതല്‍ ക്യാമ്പസിലേക്ക്. വിദ്യാര്‍ഥികളുമായുള്ള സംവാദ പരിപാടിയുടെ തുടക്കം ഇന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടക്കും. ‘നവകേരളം യുവകേരളം’ സംവാദത്തില്‍ 200 വിദ്യാര്‍ഥികള്‍ നേരിട്ടും 1500 പേര്‍ ഓണ്‍ലൈനായും മുഖ്യമന്ത്രിയുമായി സംവദിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും.
കുസാറ്റിനു പുറമേ കേരള സാങ്കേതിക സര്‍വകലാശാല, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നീ അഞ്ച് സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
source
http://www.sirajlive.com/2021/02/01/466909.html
Post a Comment