തിരുവനന്തപുരം | തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശൂന്യതയില്‍നിന്നും ഉയര്‍ന്നുവന്നതാണെന്നും ഒരു തരിപോലും തെറ്റ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങളെക്കുറിച്ച് സഭാംഗങ്ങളാരും തന്നോട് ചോദിച്ചിട്ടില്ല. പ്രമേയം കൊണ്ടുവരുന്നതിന് മുന്‍പ് പ്രതിപക്ഷത്തിന് തന്നോട് വിശദീകരണം ചോദിക്കാമായിരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണ്. വിയോജിപ്പുകള്‍ക്ക് അവസരം ഒരുക്കലാണ് ജനാധിപത്യത്തിന്റെ വിജയം. ഇനി മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം തന്നെ കണ്ട മാധ്യമങ്ങളോട് പറഞ്ഞു
source
http://www.sirajlive.com/2021/01/21/465666.html
إرسال تعليق