
നേരത്തെ യു ഡി എഫിലുണ്ടായിരുന്ന ലോക് താന്ത്രിക് ജനതാദളും കേരള കോണ്‍ഗ്രസ് എമ്മുമെല്ലാം എല്‍ ഡി എഫിലേക്ക് മാറിയതോടെയാണ് ഒഴിയ് വരുന്ന സീറ്റുകളിലേക്ക് ലീഗും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വയനാട് ജില്ലയില്‍ കല്‍പ്പറ്റ സീറ്റാണ് ലീഗ് ലക്ഷ്യമിടുന്നത്. നേരത്തെ എം വി ശ്രേയാംസ്‌കുമാര്‍ മത്സരിച്ച സീറ്റാണിത്. ശ്രേയാംസ് എല്‍ ഡി എഫിലേക്ക് പോയതോടെയാണ് ഈ സീറ്റിനായി ലീഗും കോണ്‍ഗ്രസും നീക്കം തുടങ്ങിയത്. കല്‍പ്പറ്റ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വലിയ സ്വാധീനം തങ്ങള്‍ക്കുണ്ടെന്നാണ് ലീഗ് പറയുന്നത്. സീറ്റ് ലഭിച്ചാല്‍ എല്‍ ഡി എഫില്‍ നിന്ന് സീറ്റ് പിടിച്ചെടക്കുമെന്നും ലീഗ് ജില്ലാ നേതൃത്വം പറയുന്നു.
എന്നാല്‍ പാര്‍ട്ടി പതിറ്റാണ്ടുകളായി മത്സരിച്ച് വരുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ് ഇത്തവണ വേണ്ടെന്ന നിലപാടിലാണ് ലീഗുള്ളത്. ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്നത് പോലുള്ള ഒരു സ്വീകാര്യത ഇപ്പോള്‍ ഇല്ലെന്ന് ലീഗ് കണക്ക് കൂട്ടുന്നു. ഇതിനാല്‍ ക്രിസ്തീയ വോട്ടുകള്‍ നിര്‍ണായകമായ തിരുവമ്പാടി വിട്ടൊഴിയാനാണ് ലീഗ് നീക്കം. പകരം പേരാമ്പ്ര സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. യു ഡി എഫില്‍ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്ന സീറ്റാണിത്.
source http://www.sirajlive.com/2021/01/12/464400.html
إرسال تعليق