
ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ സാധ്യത. ഇപ്പോള്‍ 1,500 രൂപ. ഇത് 1,750 ആക്കാന്‍ സാദ്ധ്യത. ഇടതു സര്‍ക്കാര്‍ ഭരണത്തിലേറുമ്പോള്‍ പെന്‍ഷന്‍ വെറും 600 രൂപയിരുന്നു. വോട്ടര്‍മാരില്‍ 20 ശതമാനം (60 ലക്ഷം ) പെന്‍ഷന്‍കാര്‍. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പദ്ധതി. യുവാക്കളെയും തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെയും സംരംഭക മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പാക്കേജ്. ചെറുകിട? ഇടത്തരം സംരംഭങ്ങള്‍ ആധുനികവത്കരിക്കും. അതുവഴി തൊഴിലവസരങ്ങള്‍ കൂട്ടും.
എല്ലാവര്‍ക്കും വീട്. ലൈഫ് മിഷന്‍ ശക്തമാക്കും. സൗജന്യ ഭക്ഷ്യ കിറ്റ് തുടര്‍ന്നേക്കും. കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍. കഴിഞ്ഞ ബഡ്ജറ്റില്‍ മൊത്തം ചെലവിന്റെ 18% സ്ത്രീ ശാക്തീകരണത്തിനായിരുന്നു. ഇക്കുറിയും അത് പ്രതീക്ഷിക്കാം. കുടുംബശ്രീ കേന്ദ്രീകരിച്ച് പ്രഖ്യാപനപ്പെരുമഴ ഉണ്ടായേക്കും.
ഹൈടെക് വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റും ലാപ്ടോപ്പും പ്രഖ്യാപിച്ചേക്കും. നടപ്പുവര്‍ഷത്തെ ആദ്യപാദത്തില്‍ കിഫ്ബി വഴി 54,391 കോടിയുടെ 679 പദ്ധതികളാണ് 23 വകുപ്പുകളിലായി നടപ്പാക്കുന്നത്. സംസ്ഥാന പാതകള്‍, ശബരി റെയില്‍, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടര്‍ മെട്രോ പദ്ധതികള്‍ക്ക് സാമ്പത്തിക പിന്തുണ.
കൊവിഡില്‍ തകര്‍ന്ന ടൂറിസം മേഖലയ്ക്കായി പ്രത്യേക പാക്കേജ്. ടൂറിസം മാര്‍ക്കറ്റിംഗിന് ഊന്നല്‍. പുതിയ ടൂറിസം പദ്ധതികള്‍. കേന്ദ്ര കാര്‍ഷിക നിയമ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷക പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികള്‍. റബറിന്റെ താങ്ങുവില കിലോയ്ക്ക് 200 രൂപയാക്കിയേക്കും. ഇപ്പോള്‍ 150 രൂപയാണ്. നാളികേരത്തിനും നെല്ലിനും കൈത്താങ്ങ് പ്രതീക്ഷിക്കാം.
source http://www.sirajlive.com/2021/01/15/464726.html
Post a Comment