കോഴിക്കോട് | വീട്ടില്‍ അതിക്രമിച്ചു കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് കെട്ടാങ്ങലിലെ പാലക്കുറ്റിയിലാണ് സംഭവം. കാനാംകുന്നത്ത് അന്‍വര്‍ സ്വാദിഖിന്റെ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. സംഘത്തില്‍ പെട്ട നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അന്‍വര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില രേഖകള്‍ ആവശ്യപ്പെട്ടാണ് സംഘം എത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ പന്ത്രണ്ടും ഒമ്പതും വയസ്സുള്ള കുട്ടികളെ കെട്ടിയിടുകയും ഉമ്മയെ മര്‍ദിച്ച് വായില്‍ തുണി തിരുകി കെട്ടിയിടുകയും ചെയ്‌തെന്ന് അന്‍വര്‍ പറഞ്ഞു.
source
http://www.sirajlive.com/2021/01/19/465392.html
Post a Comment