മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ

വയനാട് | വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവ്. എല്ലാ റിസോര്‍ട്ടുകള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ് പഞ്ചായത്ത്. പഞ്ചായത്തിലെ ഹോം സ്റ്റേകള്‍ക്കും ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഹോം സ്റ്റേകളുടെയും റിസോര്‍ട്ടുകളുടെയും ലൈസന്‍സ് പരിശോധിക്കും. ലൈസന്‍സില്ലാത്തവക്ക് ഭാവിയില്‍ പ്രവര്‍ത്തനാനുമതി നല്‍കില്ല. ഇവയെല്ലാം അടച്ചുപൂട്ടേണ്ടി വരും.

മേപ്പാടി എലിമ്പിലേരിയിലെ റിസോര്‍ട്ടിലെ ടെന്റില്‍ വച്ച് യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതര്‍ അടിയന്തര യോഗം ചേര്‍ന്ന് കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. ഹോം സ്റ്റേയുടെ ലൈസന്‍സ് മാത്രം വച്ച് നടത്തിയിരുന്ന റിസോര്‍ട്ട് അടച്ചുപൂട്ടുകയും അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.



source http://www.sirajlive.com/2021/01/25/466196.html

Post a Comment

Previous Post Next Post