
കക്കാടംപൊയിലിലെ കോഴിഫാമില്‍ നിന്നും കോഴികളുമായി വന്ന മിനി ലോറിയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളില്‍ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിള്‍ വയറുകളും അപകടത്തില്‍ തകര്‍ന്നു. പുലര്‍ച്ചെ 4 30 ഓടെയാണ് അപകടം. ചത്തതും പരിക്കേറ്റതുമായ കോഴിക്കളെ നീക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി ആരംഭിച്ചിട്ടുണ്ട്
source http://www.sirajlive.com/2021/01/02/463008.html
Post a Comment