കോഴിക്കോട് | എന്‍ സി പി ഇടതു മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്‍ സി പി, യു ഡി എഫില്‍ പോകുകയാണെങ്കില്‍ പാര്‍ട്ടി ഉപേക്ഷിക്കുമെന്ന വാര്‍ത്തയും അദ്ദേഹം തള്ളി.
ഇത്തരം വാര്‍ത്തകള്‍ ആരുടെയോ ബോധപൂര്‍വമുള്ള ഭാവനാ സൃഷ്ടിയാണ്. പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട സാഹചര്യം കേരളത്തിലില്ല. അതുകൊണ്ടു തന്നെ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. എന്‍ സി പി നേതാക്കള്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകുന്നുവെന്നത് കള്ളപ്രചാരണമാണ്. പാല സീറ്റ് ജോസ് കെ മാണി ആവശ്യപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മാണി സി കാപ്പന് പാല സീറ്റ് ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.
അതിനിടെ, പാല വിട്ടുനല്‍കുന്ന കാര്യത്തില്‍ എന്‍ സി പി ഒത്തുതീര്‍പ്പിനില്ലെന്ന നിലപാട് പാര്‍ട്ടി നേതാവ് ടി പി പീതാംബരന്‍ ആവര്‍ത്തിച്ചു. യു ഡി എഫുമായി ചര്‍ച്ച നടത്തിയിട്ടില്ല. മുന്നണി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് സ്വീകരിക്കേണ്ടതെന്നും പീതാംബരന്‍ വ്യക്തമാക്കി.
source http://www.sirajlive.com/2021/01/03/463183.html
Post a Comment