മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ക്ഷണിക്കാതെ എത്തി: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഇടുക്കി | മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി തൊടുപുഴയില്‍ നടന്ന ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ കെ പി സി സി അംഗം സി പി മാത്യൂവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ ഇത് അവഗണിച്ച് സി പി മാത്യൂ സ്ഥലത്തെത്തുകയായിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തതോടെ ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയാക്കി. ഇതോടെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ആദ്യം ഇദ്ദേഹത്തോട് ആളില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇടുക്കിയിലെ ചില പ്രശ്‌നങ്ങള്‍ തനിക്ക് മുഖ്യമന്ത്രിയെ ധരിപ്പിക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചതോടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അനുവാദമില്ലാതെ പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയതാണ് നടപടിക്ക് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

 

 



source http://www.sirajlive.com/2021/01/25/466182.html

Post a Comment

أحدث أقدم