ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പാറ്റ്‌ന | ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലുപ്രസാദ്. ലാലുവിന്റെ കുടുംബാംഗങ്ങളെ പോലീസ് ആരോഗ്യ വിവരമറിയിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മകള്‍ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു.

അതേസമയം, ലാലുപ്രസാദിന്റെ ആരോഗ്യനിലയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. നിലവില്‍ ന്യുമോണിയ സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ആര്‍ടി- പിസിആര്‍ പരിശോധന ഫലം ഇന്ന് വരും എന്നും റിംസ് ആശുപത്രി മേധാവി കമലേശ്വര്‍ പ്രസാദ് പറഞ്ഞു.
1990 ലെ കാലിത്തീറ്റ അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലാണ് ലാലുപ്രസാദ്. 2017 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.



source http://www.sirajlive.com/2021/01/23/465941.html

Post a Comment

Previous Post Next Post