ബാബരി ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് രാഷ്ട്രപതി

ന്യൂഡല്‍ഹി | അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ക്ഷേത്ര നിര്‍മാണ ചുമതലയുള്ള രാമ ജന്മഭൂമി ട്രസിന് അഞ്ച് ലക്ഷം രൂപയാണ് രാഷ്ട്രപതി നല്‍കിയത്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ പ്രഥമ പൗരനെന്ന നിലയ്ക്ക് രാംനാഥ് കോവിന്ദില്‍ നിന്നാണ് തങ്ങള്‍ ദൗത്യം തുടങ്ങിയതെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അലോക് കുമാര്‍ പറഞ്ഞു. രാഷ്ട്രപതി 5,01,000 രൂപ സംഭാവന നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ്ങ് ചൗഹാന്‍ ക്ഷേത്രനിര്‍മാണ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. 1,100 കോടി രൂപ ചെലവിട്ടാണ് രാമക്ഷേത്രം നിര്‍മിക്കുന്നത്.



source http://www.sirajlive.com/2021/01/15/464784.html

Post a Comment

Previous Post Next Post